Posts

Showing posts from April, 2022

"Dead yesterdays and unborn tomorrows, why fret about it, if today be sweet."

Image
31. 03. 2022 വേനലവധിക്ക് മുൻപുള്ള അവസാനത്തെ പ്രവൃത്തി ദിവസം; അത്രമേൽ പ്രിയപ്പെട്ട ജിബി ടീച്ചറിന്റെ ഔദ്യോഗിക അധ്യാപന ജീവിതത്തിലെ ഒടുവിലത്തെ ദിനം; കോളേജ് മലയാളം ഓപ്‌ഷണൽ പ്രഗതി, ലോകനാടക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച രംഗാവിഷ്ക്കാര മത്സരം വർണ ശബളമാക്കിയ ദിനം... അങ്ങനെ അങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഒരു ദിവസം. ഒരിച്ചിരി താമസിച്ച് ക്ലാസ്സിലെത്തിയ എനിക്ക് എന്തുകൊണ്ടോ നേരത്തേ കരുതി വെച്ച ന്യായീകരണങ്ങൾ ഒന്നും പുറത്തെടുക്കാനുള്ള അവസരം ഒന്നാം പിരീഡ് കൈകാര്യം ചെയ്ത പ്രിൻസിപ്പാൾ സർ നിശ്ശേഷം തന്നില്ല എന്ന് ആദ്യമേ ബോധിപ്പിച്ചു കൊള്ളട്ടേ... പഠിപ്പിക്കുന്നതിൽ മുഴുകി നിന്നതുകൊണ്ടോ, തുടങ്ങിവെച്ച ആശയം ഇടയ്ക്കുവെച്ച് നിർത്താനുള്ള വൈമനസ്യം കൊണ്ടോ, എത്ര ചൊല്ലിയിട്ടും കാര്യമില്ലെന്ന് തോന്നിയതുകൊണ്ടോ എന്നറിയില്ല, ഭവഭേദമേതും കൂടാതെ അകത്തേക്ക് കടന്നിരിയ്ക്കാൻ അദ്ദേഹം ആംഗ്യം കാണിച്ചു. Skill of Questioning മുഴുവൻ വിശദീകരിച്ച ശേഷമാണ് അദ്ദേഹം അടുത്ത പിരീഡ് ജിബി ടീച്ചറിന് കൈമാറിയത്. സ്വതവേ ഊർജസ്വലയും സദാ പ്രസന്നവതിയുമായ ടീച്ചർ ഇന്നൊരൽപ്പം വികാരാധീനയായി എന്നു പറയാതെ വയ്യ. Types of Defence Mechanism പഠിപ്