"Dead yesterdays and unborn tomorrows, why fret about it, if today be sweet."

31. 03. 2022

വേനലവധിക്ക് മുൻപുള്ള അവസാനത്തെ പ്രവൃത്തി ദിവസം; അത്രമേൽ പ്രിയപ്പെട്ട ജിബി ടീച്ചറിന്റെ ഔദ്യോഗിക അധ്യാപന ജീവിതത്തിലെ ഒടുവിലത്തെ ദിനം; കോളേജ് മലയാളം ഓപ്‌ഷണൽ പ്രഗതി, ലോകനാടക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച രംഗാവിഷ്ക്കാര മത്സരം വർണ ശബളമാക്കിയ ദിനം... അങ്ങനെ അങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഒരു ദിവസം. ഒരിച്ചിരി താമസിച്ച് ക്ലാസ്സിലെത്തിയ എനിക്ക് എന്തുകൊണ്ടോ നേരത്തേ കരുതി വെച്ച ന്യായീകരണങ്ങൾ ഒന്നും പുറത്തെടുക്കാനുള്ള അവസരം ഒന്നാം പിരീഡ് കൈകാര്യം ചെയ്ത പ്രിൻസിപ്പാൾ സർ നിശ്ശേഷം തന്നില്ല എന്ന് ആദ്യമേ ബോധിപ്പിച്ചു കൊള്ളട്ടേ... പഠിപ്പിക്കുന്നതിൽ മുഴുകി നിന്നതുകൊണ്ടോ, തുടങ്ങിവെച്ച ആശയം ഇടയ്ക്കുവെച്ച് നിർത്താനുള്ള വൈമനസ്യം കൊണ്ടോ, എത്ര ചൊല്ലിയിട്ടും കാര്യമില്ലെന്ന് തോന്നിയതുകൊണ്ടോ എന്നറിയില്ല, ഭവഭേദമേതും കൂടാതെ അകത്തേക്ക് കടന്നിരിയ്ക്കാൻ അദ്ദേഹം ആംഗ്യം കാണിച്ചു. Skill of Questioning മുഴുവൻ വിശദീകരിച്ച ശേഷമാണ് അദ്ദേഹം അടുത്ത പിരീഡ് ജിബി ടീച്ചറിന് കൈമാറിയത്. സ്വതവേ ഊർജസ്വലയും സദാ പ്രസന്നവതിയുമായ ടീച്ചർ ഇന്നൊരൽപ്പം വികാരാധീനയായി എന്നു പറയാതെ വയ്യ. Types of Defence Mechanism പഠിപ്പിച്ചുതീരുന്നതിനുമുന്നേ തീർത്തും നിനച്ചിരിക്കാതെ ക്ലാസ്സിലേക്ക് കടന്നു വന്ന മായ ടീച്ചർ ശേഷിച്ച ഇത്തിരി നേരം ജിബി ടീച്ചർ സമ്മാനിച്ച, ചിതലുകൾ തിന്നാൻ മടിക്കുന്ന    ഓർമകൾ കൊണ്ടു നിറച്ചു. മായ ടീച്ചറോട് കടപ്പാട്. ഉച്ചതിരിഞ്ഞുള്ള പിരീഡ് ജോജു സർ ഏറ്റെടുത്തു. സെമിനാറുകൾക്ക് വിശ്രമം കൊടുത്തുകൊണ്ട് ഇന്നദ്ദേഹം പരീക്ഷയെപ്പറ്റി, പരീക്ഷ എഴുതേണ്ട രീതിയെപ്പറ്റി സംസാരിച്ചു. തീർത്തും ഉപകാരപ്രദം. പിന്നീടായിരുന്നു രംഗാവിഷ്ക്കാര മത്സരം. ഇനിയൊന്നും പറയേണ്ടതില്ലല്ലോ, ശേഷം ചരിത്രം!

And yes, Happy Holidays!!

Comments

Popular posts from this blog

അറിവ് നിറയുമിടം.

പ്രണയവർണങ്ങൾ

"And in the sweetness of friendship, let there be laughter and sharing of pleasures."