ഞങ്ങൾ അതിജീവിക്കും!

13.01.2022

വിദ്യാഭ്യാസ ജീവിതത്തിലെ ആദ്യത്തെ ഓൺലൈൻ ക്ലാസായിരുന്നു ഇന്ന്.  തലമുറകളുടെകഥ പറയുന്ന ക്ലാസ് മുറികളിൽ, പലരും വാക്കുകളും ചിത്രങ്ങളും കോറിയിട്ട പഠന മേശകൾക്കരികിൽ, അറിവിനോടൊപ്പം സ്നേഹം വിളമ്പുന്ന അധ്യാപകരെ മാത്രം കണ്ടു ശീലിച്ച  എനിക്ക് അപരിചിതമായിരുന്നു ഈ പുതിയ പാഠ്യരീതി. കാതങ്ങൾക്കപ്പുറം സ്വന്തം വീടിന്റെ സ്വകാര്യതയിൽ, കൈക്കുള്ളിലൊതുങ്ങുന്ന ഒരു കുഞ്ഞു സ്‌ക്രീനിൽ സഹപാഠികളുടെയും അധ്യാപകരുടെയും മുഖങ്ങൾ കാണാതെ കണ്ടപ്പോൾ, അവരുടെ ശബ്ദങ്ങൾ കേൾക്കാതെ കേട്ടപ്പോൾ എത്ര കണ്ട് ശാസ്ത്രം വളർന്നുവെന്ന്‌ തെല്ലൊരത്ഭുതത്തോടെ ഓർത്തുപോയി. ആദ്യ പിരീഡ് ഡോണ മാം വന്നു പോയി. മീഖാ മാമിന്റെ ഊഴമായിരുന്നു പിന്നീട്. കഴിഞ്ഞ ക്ലാസിൽ പഠിച്ച കാര്യങ്ങൾ ഒരിക്കൽകൂടി ചർച്ച ചെയ്ത ശേഷം മാം ദൃശ്യക്ക് സെമിനാർ എടുക്കാനുള്ള അവസരം നൽകി. പ്രശംസനീയമായ അവതരണമാണ് ദൃശ്യ കാഴ്ച വെച്ചത്. തുടർന്ന് ഷബാന മാം ക്ലാസ് നയിച്ചു. ഡോ. എസ്. രാധാകൃഷ്ണന്റെ വിദ്യാഭ്യാസപരമായ ഫിലോസഫി ആശയങ്ങളാണ്  മാം ഞങ്ങളെ പരിചയപ്പെടുത്തിയത്. ഉടലകന്നുവെങ്കിലും മനസ്സുകൾക്ക് തീരെ അകലം തോന്നിയില്ല ഈ ഓണലൈൻ ക്ലാസിലും. ശാസ്ത്രത്തിനു സ്തുതി! 

Comments

Popular posts from this blog

അറിവ് നിറയുമിടം.

പ്രണയവർണങ്ങൾ

Demonstration Class.