Say No to War
യുദ്ധം
യുദ്ധം, ക്രൂരതയാണ്.
അധിനിവേശം, കാടത്തമാണ്.
പുലരുവോളം പബ്‌ജി കളിച്ചിരുന്ന യുവപൗരന്റെ ആക്രോശം.
യുദ്ധം,
ഭരണകൂട ഭീകരതയാണ്.
ആധിപത്യം, അധഃപതനമാണ്.
വിമർശന വെടിക്കോപ്പുകൾ നിറച്ച
പ്രതിപക്ഷ നേതാവിന്റെ അമർഷം.
യുദ്ധം,
കാലത്തിന്റെ അനിവാര്യതയാണ്.
ലോകസമാധാനത്തിന്റെ താക്കോലാണ്.
ആയുധസമ്പത്തിന് ആയിരം കോടിയുടെ
ആസ്തി നൽകിയ 'അറവുകാര'ന്റെ
അഹങ്കാരം.
*** *** ***
യുദ്ധം, ഭരിക്കുന്നവന്റെ ആവശ്യമാണ്.
ഭ്രമിപ്പിക്കുന്ന ആർഭാടമാണ്.
മടുപ്പിക്കാത്ത വിനോദമാണ്.
അതേ... നിങ്ങൾക്കത് ഹരമാണ്.
പക്ഷേ...
യുദ്ധം,
ഭരിക്കപ്പെടുന്നവന്റെ ഗതികേടാണ്.
ഭയക്കുന്നവന്റെ നിലവിളിയാണ്.
ഉറ്റവർ പോയവന്റെ ദൈന്യമാണ്.
ഊര് വിട്ടവന്റെ നെടുവീർപ്പാണ്.
പ്രതീക്ഷയറ്റവന്റെ പേടിയാണ്.
പാവപ്പെട്ടവന്റെ പട്ടടയാണ്.
അതേ... ഞങ്ങൾക്കത് നരകമാണ്
#hiroshimanagasakiday #യുദ്ധവിരുദ്ധസദസ്സ് #photoexhibition #documentaryshow
Comments
Post a Comment