അതിരുകളില്ലാത്ത ആഘോഷം. പരിധികളില്ലാത്ത ആനന്ദം.
"
ഓർമ്മയ്ക്ക് പേരാണിതോണംപൂർവ്വ നേരിന്റെ നിനവാണിതോണം
ഓർക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം
*** *** *** *** ***
എന്നും ചിരിക്കാത്തൊരമ്മതൻ ചുണ്ടിൽ
വന്നെന്നോ പിറക്കും സ്മിതതുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോർത്തു കാലം
അന്നെന്നോവിതച്ചൊരു നന്മയോണം
ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നൽ -
സത്യ തിളക്കമാണോണം
ഒരു വരിയിൽ, ഒരു നിരയിൽ ഒരുമിച്ചിരുന്നില -
ച്ചുരുളിലെ മധുരം നുണഞ്ഞതോണം"
#Onam@mttc
Comments
Post a Comment