എന്തിന് മർത്യായുസ്സിൽ സാരമായതുചിലമുന്തിയ സന്ദർഭങ്ങൾ - അല്ല മാത്രകൾ മാത്രം.
ഒരു ദിവസം മനോഹരമാക്കാൻ എന്തെല്ലാം കാരണങ്ങളാണ്!! ജ്ഞാനിയായ ഒരാളുടെ മൂല്യവത്തായ വാക്കുകൾ എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നതിന് ഈ ആഴ്ചയിലെ അടുത്തടുത്ത ദിവസങ്ങളിൽ ലഭിച്ച രണ്ടു കാര്യക്ഷമതാ നിർമാണ ക്ലാസ്സുകൾ ഉദാഹരണമായെടുക്കാം. തികച്ചും വ്യത്യസ്തരായ രണ്ടു വ്യക്തികൾ, വ്യത്യസ്ത രീതികൾ, വ്യത്യസ്ത അനുഭവങ്ങൾ. ആദ്യദിവസം ക്ലാസ്സ് നയിച്ച ശ്രീ പ്രകാശ് രാമകൃഷ്ണൻ സർ തന്റെ ആശയങ്ങൾ അവതരിപ്പിച്ചത് ഹാസ്യരൂപേണെയുള്ള രസകരമായ വർത്തമാനത്തിലൂടെയാണെങ്കിൽ, ജോബി സർ ഞങ്ങളെ ചിന്തിപ്പിച്ചതും ആശയങ്ങൾ ഞങ്ങളിലേക്കെത്തിച്ചതും അർത്ഥവത്തായ, താല്പര്യമുണർത്തുന്ന ചില കുഞ്ഞുകുഞ്ഞ് പ്രവർത്തനങ്ങളിലൂടെയാണ്. രണ്ടുപേരും ഞങ്ങൾക്ക് തന്നത് ആഴത്തിലുള്ള അറിവ് തന്നെ. അതിശയകരമായ അനുഭവങ്ങൾ തന്നെ. അനുവർത്തിക്കേണ്ട ആശയങ്ങൾ തന്നെ. അതിലുപരി അല്പമല്ലാത്ത ആനന്ദം തന്നെ.
Comments
Post a Comment