പ്രതീക്ഷയുടെ പച്ച. ജീവന്റെ ചോപ്പ്.
ഒരു ബി. എഡ് കോളേജിനെ സംബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുക എന്നുള്ളത് അത്ര പുതുമയുള്ള കാര്യമല്ല. മാർ തെയോഫിലസ് കോളേജ് അക്കാര്യത്തിൽ ഒട്ടും പിന്നിലല്ല താനും. ഈ അടുത്ത ദിവസങ്ങളിൽ ഒത്തിരി പരിപാടികൾ ഒന്നിനു പുറകെ ഒന്നായി ആസൂത്രണം ചെയ്തു വിജയകരമായി പൂർത്തിയാക്കാൻ കോളേജ് കൂട്ടായ്‌മയ്ക്ക് കഴിഞ്ഞു എന്നുള്ളത് തികച്ചും അഭിനന്ദനാർഹം തന്നെ. ലോക പരിസ്‌ഥിതി ദിനമായ ഇന്നും കോളേജ് മാതൃകാപരമായ പ്രവർത്തനം കാഴ്ച്ച വെച്ചു എന്നു തന്നെ പറയട്ടെ. കിംസ് ആശുപത്രി അധികൃതരുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാമ്പ് അതിലൊന്നാണ്. തീർത്തും അദ്ഭുതകരമായ സഹകരണമാണ് കോളേജിന് അകത്തു നിന്നും പുറത്തുനിന്നും ലഭിച്ചത്. പരിസ്‌ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്യാമ്പസ് വൃത്തിയാക്കുക കൂടി ചെയ്തപ്പോൾ ദിവസത്തിന് ഭംഗി കൂടുക തന്നെ ചെയ്തു.
Comments
Post a Comment