ജീവിതമാണ് ലഹരി.
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിപത്താണ് ലഹരിയുടെ ഉപയോഗവും അതിന്റെ കടത്തും . ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സഭ ജുണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി (International Day against drug abuse and illicit trafficking) ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വിയന്ന ആസ്ഥാനമായുള്ള UNODC (United Nations Office On Drug and Crime) എന്ന ഘടകമാണ് ദിനാചരണങ്ങളെ ഏകോപിക്കുന്നത്.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കന്യാകുളങ്ങര ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ റാലിയും പ്രഭാഷണ, പോസ്റ്റർ രചനാ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്ററിന്റെ സാന്നിധ്യത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി.
Comments
Post a Comment