മനം നിറഞ്ഞ്, മധുരം നുണഞ്ഞ്.😊
'മാവിൻ ചോട്ടിലെ മണമുള്ള മധുര'ത്തിന് ഇത്രയേറെ വിവിധങ്ങളായ രുചികൾ സമ്മാനിക്കാനാവുമെന്ന് തെല്ലൊരത്ഭുതത്തോടെയും അതിലേറെ സന്തോഷത്തോടെയും മനസിലാക്കിയത് ഇന്നാണ്. കന്യാകുളങ്ങര ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്കീം സംഘടിപ്പിച്ച 'മധുരം : മാമ്പഴ ഫെസ്റ്റ്' വേറിട്ടൊരു അനുഭവമായി. കേഡറ്റുകൾ, പരസഹായത്തോടെയോ അല്ലാതെയോ പാകം ചെയ്ത അമ്പതിലേറെ വിഭവങ്ങൾ ഉദ്ഘാടനം കഴിഞ്ഞ് കഷ്ടിച്ച് അര മണിക്കൂറിനുള്ളിൽ വിറ്റുപോയത് അവയുടെ രുചിമാഹാത്മ്യം കൊണ്ട് മാത്രമാണെന്നുള്ളതിൽ അതിശയോക്തി തീരെ വേണ്ട.
Comments
Post a Comment