കുഞ്ഞിക്കൈകളിൽ കോഴിക്കുഞ്ഞ്.
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ സ്‌കൂൾ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന 'കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്' എന്ന പദ്ധതിക്ക് കന്യാകുളങ്ങര ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമായി. കേരള സംസ്ഥാന ഭക്ഷ്യസുരക്ഷാ മന്ത്രി അഡ്വ. ജി. ആർ. അനിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. 460 വിദ്യാർത്ഥികൾക്ക് 5 കോഴികളെ വീതവും 5 കിലോ കോഴിത്തീറ്റയും നൽകി. ബി വി 3 180 എന്ന ഇനത്തിൽപ്പെട്ട കോഴികളെയാണ് വിതരണം ചെയ്തത്. സ്‌കൂളിലെ 8, 9 ക്ലാസുകളിലെ കുട്ടികൾക്കാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. മുട്ട ഉത്പാദനത്തിലും കോഴിയിറച്ചി ഉത്പാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളിൽ കോഴിവളർത്തലിനുള്ള താല്പര്യം വർധിപ്പിച്ച് അവരിൽ സ്വാശ്രയ ശീലവും സമ്പാദ്യശീലവും വളർത്തി കോഴി മുട്ട ഉൽപാദനം വികസിപ്പിക്കുക, കുട്ടികൾക്കാവശ്യമായ ഭക്ഷണത്തിൽ കോഴിമുട്ടയുടെ ലഭ്യത ഉറപ്പാക്കി അർപ്പണബോധവും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുക, ഇതുവഴി കോഴിവളർത്തൽ രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
Comments
Post a Comment