ഇമ്മിണി ബല്യ കഥാകാരൻ.
'വിശ്വവിഖ്യാതനായ' കഥാകാരന്റെ ഓർമ ദിനം വിപുലമായി, എന്നാൽ തീർത്തും ലളിതമായി ആചരിക്കപ്പെട്ടു. വളരെ ചിട്ടയായി അവതരിപ്പിക്കപ്പെട്ട മോണിംഗ് അസ്സംബ്ലിയിൽ ബഷീർ കയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്യുകയും, ബഷീറിന്റെ ഉദ്ധരണികൾ വായിക്കുകയും ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും ചെയ്തു. ഉച്ചയ്ക്ക് നടന്ന ബഷീർ അനുസ്മരണ ക്വിസിൽ യു.പിയിലെയും ഹൈസ്‌കൂളിലെയും അൻപതോളം കുട്ടികൾ പങ്കെടുത്തു. ഇരുപതിൽ ഇരുപത് മാർക്കും നേടി 9. C യിലെ അഭിനന്ദന ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
Comments
Post a Comment