ചാന്ദ്രദിനം.
"
അനന്തം അജ്ഞാതം അവര്‍ണ്ണനീയം
ഈ ഭൂലോകഗോളം തിരിയുന്നമാര്‍ഗം
അതിങ്കെലങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു!"
ഈ ഭൂലോകഗോളം തിരിയുന്നമാര്‍ഗം
അതിങ്കെലങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു!"
ആയിരക്കണക്കിന് വർഷങ്ങളായി, മനുഷ്യ നാഗരികതകൾ ആകാശത്തേക്ക് നോക്കുകയും ചന്ദ്രന്റെ ഉത്ഭവത്തെയും നിഗൂഢതകളെയും കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു – നമ്മുടെ ഒരേയൊരു പ്രകൃതി ഉപഗ്രഹം. ആദ്യത്തെ ടെലിസ്‌കോപ്പുകളുടെ കണ്ടുപിടിത്തത്തിലൂടെ പ്രാപ്‌തമാക്കിയ ഭൂഗർഭ നിരീക്ഷണങ്ങൾ നമ്മുടെ സ്വർഗ്ഗീയ സഹചാരിയെക്കുറിച്ചുള്ള നമ്മുടെ ധാരണയിൽ ഒരു പുതിയ അധ്യായം തുറന്നു. ബഹിരാകാശ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ, പ്രപഞ്ചത്തിലെ ആദ്യത്തെ മനുഷ്യന്റെ കാൽപ്പാടുകൾ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുവന്ന ക്രൂഡ് ഫ്ലൈറ്റുകൾ ഉൾപ്പെടെ എണ്ണമറ്റ ദൗത്യങ്ങളുടെ ആത്യന്തിക ലക്ഷ്യസ്ഥാനമായി ചന്ദ്രൻ മാറി.
ഭൂമിക്ക് പുറത്ത് മനുഷ്യന്‍ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്. ചാന്ദ്രപര്യവേഷണങ്ങള്‍ മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ ആരംഭിച്ച യജ്ഞം അമേരിക്കയുടെ ശൂന്യാകാശഗവേഷണ കേന്ദ്രമായ നാസയുടെ 1967-ല്‍ ആരംഭിച്ച അപ്പോളോ -1 ദൗത്യം ആയിരുന്നു. 1967 ജനുവരി 27 ന്‍ തുടങ്ങിയ അപ്പോളോ -1 ദുരന്തമായിത്തീര്‍ന്നു. പേടകത്തിന് തീപിടിച്ച് യാത്രികര്‍ മൂന്നുപേരും മരിച്ചു. എന്നാല്‍ അപ്പോളോ 4 മുതലുള്ള പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. 1969-ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതില്‍ അമേരിക്ക വിജയിച്ചു. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1969 ജൂലൈ 21-ആം തിയതി ചന്ദ്രനില്‍ ഇറങ്ങിയ അപ്പോളോ-11 എന്ന ബഹിരാകാശയാനത്തിന്റെ കമാണ്ടര്‍ ആയിരുന്നു അദ്ദേഹം. എഡ്വിന്‍ ആല്‍ഡ്രിന്‍ അദ്ദേഹത്തോടൊപ്പം, ചന്ദ്രനിലിറങ്ങി. ആദ്യമായി ചന്ദ്രനില്‍ കാല്‍ വച്ചശേഷം നീല്‍ ആംസ്ട്രോങ് ഇങ്ങനെ പറഞ്ഞു ” ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവയ്പ്, പക്ഷേ മനുഷ്യരാശിക്ക് ഇതൊരു വന്‍ കുതിച്ചു ചാട്ടമാണ് ”
ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളികളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തിവരാറുണ്ട്.
Comments
Post a Comment